മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ബഹ്റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം ‘ഓണം വൈബ്സ് 2025’ ജുഫൈര്‍ പ്രീമിയര്‍ ഹോട്ടലില്‍ വെച്ച് നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വൈകിട്ട് 5 മണിയോടെ അവസാനിച്ചു. കോളേജ് അലുംനി യൂണിയന്‍ ജനറല്‍ സെക്രട്ടറി രജിത സുനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍, ചെയര്‍മാന്‍ പ്രജി അധ്യക്ഷത വഹിച്ചു.
ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ജിജു, ജനറല്‍ ക്യാപ്റ്റന്‍ സുനില്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ജിതേഷ്, സോഷ്യല്‍ സര്‍വീസ് കൗണ്‍സിലര്‍ അരവിന്ദ്, പ്രിയേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അലുംനി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍, ഓണക്കളികള്‍, മത്സരങ്ങള്‍ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.