മുഖ്യമന്ത്രിയെ വരവേൽക്കാനൊരുങ്ങി ബഹ്‌റൈൻ: നിവേദനങ്ങൾ നോർക്ക കേന്ദ്രങ്ങൾ മുഖേന സമർപ്പിക്കാൻ അവസരമൊരുക്കി സംഘാടക സമിതി

New Project (4)

മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനത്തോട് അനുബന്ധിച്ചുള്ള മലയാളി പ്രവാസി സംഗമം വിജയിപ്പിക്കാനാശ്യമായ വിവിധ തയ്യാറെടുപ്പുകൾ നടന്നുവരുന്നതായി സ്വാഗതസംഘം ചെയർമാൻ പി വി രാധാകൃഷ്ണപിള്ള, ജനറൽ കൺവീനർ പി ശ്രീജിത്ത്, സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ലോകകേരള സഭാഗം സുബൈർ കണ്ണൂർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മലയാളം മിഷന്റെയും, ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലുള്ള മലയാളി പ്രവാസി സംഗമത്തെ 2025 ഒക്ടോബർ 17 വെള്ളിയാഴ്ച 06:30 ന് ആതിഥേയരായ കേരളീയ സമാജത്തിൻ്റെ ഡയമണ്ട് ജൂബിലി ഹാളിൽ ബഹു. കേരള മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, ബഹു. ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, പത്മശ്രീ എം. എ യൂസഫ് അലി എന്നീ മഹത് വ്യക്തിത്വങ്ങൾ പങ്കെടുക്കും.

നോർക്ക, ലോക കേരളസഭ, മലയാളം മിഷൻ, പ്രവാസി ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ പറ്റി മുഖ്യമന്ത്രി ബഹ്‌റൈനിലെ മലയാളി പ്രവാസികളുമായി സംവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമിതി ചെയർമാൻ പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. വ്യക്തികൾക്കും പ്രവാസി സംഘടനകൾക്കും മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനം ബഹ്റൈനിലെ അംഗീകൃത നോർക്ക കേന്ദ്രങ്ങളായ സഖയയിലുള്ള കേരളീയ സമാജത്തിലെയും, സൽമാനിയയിലുള്ള ബഹ്റൈൻ പ്രതിഭയുടയും ഓഫീസുകളിൽ വൈകുന്നേരം 5 മണി മുതൽ ഒക്ടോബർ 16 വരെ സ്വീകരിക്കപ്പെടുന്നതായിരിക്കും എന്ന് സംഘാടക സമിതി ജനറൽ കൺവീനർ പി. ശ്രീജിത്തും അറിയിച്ചു.

മുഖ്യമന്ത്രിയുടെ സന്ദർശനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കേരളീയ സമാജത്തിൽ നേരത്തെ വിളിച്ചു ചേർത്ത ബഹറൈനിലെ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ അടങ്ങിയ യോഗത്തിൽ വെച്ചാണ്. 501 അംഗ സ്വാഗത സംഘ കമ്മിറ്റി നിലവിൽ വന്നത്. മുഴുവൻ മലയാളികളുടെയും സാനിധ്യം സമാജത്തിലേക്ക് ക്ഷണിക്കുന്നതായും പ്രവേശനം സൗജന്യമായ മലയാളി പ്രവാസി സംഗമം വമ്പിച്ച വിജയമാക്കി തീർക്കാൻ കഴിവിൻ്റെ പരമാവധി സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിക്കുകയുണ്ടായി.

പത്രസമ്മേളനത്തിൽ ബിനു മണ്ണിൽ, സുബൈർ കണ്ണൂർ, പി ശ്രീജിത്ത്, പിവി രാധാകൃഷ്ണപിള്ള, വർഗീസ് കാരക്കൽ, ദിലീഷ് കുമാർ വി എസ്,നൗഷാദ് മുഹമ്മദ്, വിനയചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!