മനാമ: തമിഴ്‌നാട് വഖഫ് ബോർഡ് മുൻ ചെയർമാനും വെല്ലൂർ മണ്ഡലം മുൻ ലോക്സഭ എംപിയുമായിരുന്ന അബ്ദുൾ റഹ്മാൻ ബഹ്‌റൈനിൽ എത്തി. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് തമിഴ്‌നാട് പ്രിൻസിപ്പൽ വൈസ് പ്രസിഡന്റും സാലിഹീൻ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ ചെയർമാനുമാണ്.
ഭാരതി അസോസിയേഷൻ ജനറൽ സെക്രട്ടറി നാഗൂർ അബ്ദുൾ ഖയ്യൂമും മെമ്പർഷിപ്പ് സെക്രട്ടറി സബീക് മീരനും ബഹ്‌റൈൻ വിമാനത്താവളത്തിൽ അബ്ദുൾ റഹ്മാനെ സ്വീകരിച്ചു. ഭാരതി അസോസിയേഷൻ അംഗങ്ങൾക്ക് മാത്രമുള്ള ഒരു മീറ്റും അബ്ദുൾ റഹ്മാനുമായി ഒരു ആശയവിനിമയ സെഷനും സംഘടിച്ചിട്ടുണ്ട്.