മുഖ്യമന്ത്രിക്ക് ഉജ്ജ്വല സ്വികരണമൊരുക്കും; ബഹ്‌റൈന്‍ ഓകെ ഓകെ കൂട്ടായ്മ

New Project - 2025-10-14T195809.401

മനാമ: ഈ മാസം പതിനേഴാം തീയതി പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനായി ബഹ്‌റൈനിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ജനകീയ സ്വീകരണം ഒരുക്കുമെന്ന് ബഹ്‌റൈനിലെ ഇടത് പക്ഷ പുരോഗമന കൂട്ടായ്മയായ ഓകെ, ഓകെ (ഒന്നാണ് കേരളം ഒന്നാമതാണ് കേരളം) നേതാക്കള്‍ അറിയിച്ചു.

ഏത് പ്രതിസന്ധി ഘട്ടത്തിലും കേരള ജനതയെ ചേര്‍ത്ത് പിടിച്ച് സധൈര്യം കൂടെ നിന്ന കരുത്തനായ ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കൂട്ടായ്മയുടെ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. അദ്ദേഹം നവകേരള സൃഷ്ടിക്കായി കേരളത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്.

നോര്‍ക്കയുടേയും കേരള സര്‍ക്കാറിന്റെ കീഴിലുള്ള മലയാളം മിഷന്‍ വിഭാഗത്തിന്റേയും,ബഹ്‌റൈനിലുള്ള ലോക കേരള സഭാംഗങ്ങളുടേയും നേതൃത്വത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ഒരുക്കുന്ന പ്രവാസി സംഗമത്തില്‍ ബഹ്‌റൈനിലെ എല്ലാ മലയാളികളും പങ്ക് ചേരണമെന്ന് കൂട്ടായ്മയിലെ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!