മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 24 വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് ദേവാലയത്തില്‍ വെച്ചും 31 വെള്ളിയാഴ്ച്ച ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ചും നടത്തും. ”കൃപയാല്‍ ശേഖരിക്കപ്പെട്ടു നന്ദിയോടെ നല്‍കപ്പെട്ടു’ എന്നതാണ് ഈ വര്‍ഷത്തെ തീം.
വെള്ളിയാഴ്ച്ച നടക്കുന്ന കുടുംബസംഗമത്തില്‍ ഇടവക അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, രുചികരമായ ഭക്ഷണ ശാലകള്‍, ഫ്‌ളാഷ് മോബ്, ഗാനമേള, ഫാഷന്‍ ഷോ, ഗെയിമുകള്‍, ഡാന്‍സ്, സണ്‍ഡേ സ്‌കൂള്‍ ക്വയറിന്റെ ഗാനങ്ങള്‍, സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ നടത്തുന്ന വടംവലി മത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് ഉണ്ടായിരിക്കുന്നതാണ്.
ആദ്യ ഫലപ്പെരുന്നാളിന്റെ വിജയത്തിനായി കത്തീഡ്രല്‍ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാദര്‍ തോമസ്‌കുട്ടി പിഎന്‍, ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ വിനു പൗലോസ്, ജോയന്റ് ജനറന്‍ കണ്‍വീനര്‍സ് ജേക്കബ് കൊച്ചുമ്മന്‍, ബിനോയ് ജോര്‍ജ്ജ്, സെക്രട്ടറി ബിനു ജോര്‍ജ്ജ് എന്നിവരുടെ നേത്യത്വത്തില്‍ മുന്നൂറിലധികം അംഗങ്ങള്‍ ഉള്ള ഒരു കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.