മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്റൈന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഫെഡ് പൊന്നോണ പുലരി 2025’ എന്ന പേരില്‍ ആഘോഷിച്ചു. ലോക കേരള സഭാംഗം സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്യു. പ്രസിഡന്റ് സ്റ്റീവന്‍സണ്‍ മെന്‍ഡീസ്‌ന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുനില്‍ ബാബു സ്വാഗതം പറഞ്ഞു.
ഫെഡ് ചെയര്‍മാന്‍ ഫ്രാന്‍സിസ് താരത്ത്, ലേഡീസ് വിംഗ് പ്രസിഡന്റ് നിക്‌സി ജെഫിന്‍, സെക്രട്ടറി ജിഷ്‌ന രഞ്ജിത്, മെമ്പര്‍ഷിപ് സെക്രട്ടറി ജയേഷ് ജയന്‍, ഓണാഘോഷ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ക്ലോഡി ജോഷി, പ്രോഗ്രാം കോഡിനേറ്റര്‍ ഷാജി ജോസഫ് സംസാരിച്ചു.
ബഹറൈനിലെ സാമൂഹ്യപ്രവര്‍ത്തകരായ ബഷീര്‍ അമ്പലായി, നജീബ് കടലായി, നിസ്സാര്‍ കൊല്ലം, എബ്രഹാം ജോണ്‍, സഹല്‍ തൊടുപുഴ, അന്‍വര്‍ കണ്ണൂര്‍, നൗഷാദ് പുനലൂര്‍, കാസിം പാടത്തായില്‍, അന്‍വര്‍ ഷൂരനാട്, സലിം തയ്യല്‍, മുസ്തഫ പട്ടാമ്പി എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
വിവിധ കലാപരിപാടികളും, ഗെയിംസും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.ഡോക്ടര്‍ രമ്യ സുജിത്ത് പരിപാടിയുടെ അവതാരികയായിരുന്നു.