മനാമ: കഴിഞ്ഞ പത്തു വര്‍ഷമായി ഭരണത്തിലിരുന്നിട്ടും പ്രവാസികള്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി സമൂഹത്തോട് നേരിട്ട് മാപ്പ് പറയണമെന്ന് ഐവൈസി ഇന്റര്‍നാഷണല്‍ ബഹ്റൈന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനം മുനിര്‍ത്തിയാണ് ഈ ആവശ്യം.
തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആറു മാസത്തെ ശമ്പളം, പ്രായമായ പ്രവാസികള്‍ക്ക് സ്‌പെഷ്യല്‍ പെന്‍ഷന്‍, പ്രവാസികള്‍ക്കായി ജോബ് പോര്‍ട്ടല്‍, ചിലവ് കുറഞ്ഞ കേരള പബ്ലിക് സ്‌കൂള്‍, വാടക കുറഞ്ഞ താമസ സൗകര്യം തുടങ്ങിയ നിരവധി വാഗ്ദാനങ്ങള്‍ ആയിരുന്നു മുഖ്യമന്ത്രി നല്‍കിയത്. പ്രവാസികള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം പോലും നല്‍കാതെ പ്രവാസികളെ വഞ്ചിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍.
ഇക്കാരങ്ങള്‍കൊണ്ട് മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനവുമായി സഹകരിക്കില്ലെന്നും പരിപാടി ബഹിഷ്‌കരിക്കുമെന്നും ഐവൈസി ബഹ്റൈന്‍ ചെയര്‍മാന്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍, ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ബേസില്‍ നെല്ലിമറ്റം, വൈസ് പ്രസിഡന്റ്മാരായ ജിതിന്‍ പരിയാരം, അബിയോണ്‍ അഗസ്റ്റിന്‍, ജനറല്‍ സെക്രട്ടറിമാരായ റംഷാദ് അയിലക്കാട്, ഫാസില്‍ വട്ടോളി, നിധീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.