മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിഫ റീജിയന്‍ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ സുന്നി സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് റിജിയന്‍ പ്രസിഡന്റ് ശംസുദ്ധീന്‍ സുഹ്രിയുടെ അദ്ധ്യക്ഷതയില്‍ ശൈഖ് ഹസ്സാന്‍ മുഹമ്മദ് ഹുസ്സൈന്‍ മദനി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്രസ്സ, ഹാദിയ വിമന്‍സ് അക്കാദമി എന്നിവ വിപുലീകരിച്ച സുന്നി സെന്ററില്‍ പ്രവര്‍ത്തിക്കും. കൂടാതെ വാരാന്ത്യ ആത്മീയ മജ്‌ലിസുകള്‍, ഖുര്‍ആന്‍, ഹദീസ് പഠന ക്ലാസുകള്‍ എന്നിവയും നടക്കും. ഉദ്ഘാടന സംഗമത്തില്‍ ഐസിഎഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റുമാരായ കെസി സൈനുദ്ധീന്‍ സഖാഫി, അഡ്വ. എംസി അബ്ദുല്‍ കരീം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
നാഷണല്‍ നേതാക്കളായ അബൂബക്കര്‍ ലത്വീഫി, ശമീര്‍ പന്നൂര്‍, റഫീഖ് ലത്വീഫി വരവൂര്‍, ഉസ്മാന്‍ സഖാഫി, അബ്ദുല്‍ ഹകീം സഖാഫി, അബ്ദുല്‍ സലാം മുസ്ല്യാര്‍, സുലൈമാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
അബ്ദുസ്സമദ് കാക്കടവ്, മമ്മൂട്ടി മുസ്ല്യാര്‍, ഷംസുദ്ധീന്‍ പൂക്കയില്‍, സിയാദ് വളപട്ടണം, നൗഫല്‍ മയ്യേരി, ഫൈസല്‍ ചെറുവണ്ണൂര്‍, റഹീം സഖാഫി വരവൂര്‍ എന്നിവര്‍ സംബന്ധിച്ചു. റീജിയന്‍ ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ അലി അയിരൂര്‍ സ്വാഗതവും ഇര്‍ഷാദ് ആറാട്ട് പുഴ നന്ദിയും പറഞ്ഞു.