മനാമ: കൊല്ലം ചവറ സ്വദേശി വിജയകൃഷ്ണന്‍ പിള്ള (47) ഹൃദയാഘാതംമൂലം ബഹ്റൈനില്‍ നിര്യാതനായി. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ മരണം സംഭവിച്ചു.
തൂബ്ലിയില്‍ ഒരു ട്രേഡിങ് കമ്പനിയില്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്ന വിജയകൃഷ്ണന്‍ ദീര്‍ഘകാലമായി ബഹ്റൈന്‍ പ്രവാസിയാണ്. ഭാര്യ: ദിവ്യ. മകന്‍: നചികേത് (ഏഷ്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി).
സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.