മനാമ: ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ പങ്കെടുത്തു. പരസ്പരമുള്ള സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാനും കൂടുതല്‍ ഇഴയടുപ്പമുള്ളതാക്കാനും ഇത്തരം സംഗമങ്ങള്‍ മുഖേന സാധിക്കുമെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സുബൈര്‍ എംഎം അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ സ്വാഗതവും അഹ്‌മദ് റഫീഖ് നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി സഈദ് റമദാന്‍ നദ്വി ആശംസകള്‍ നേര്‍ന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തെയും സന്ദേശത്തെയും ആധാരമാക്കിയുള്ള ലൈവ് ക്വിസിന് അബ്ദുല്‍ ഹഖ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മത്സരത്തില്‍ യോഗാനന്ദ്, വൈഗ, നയന എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പരിപാടിയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങള്‍ക്ക് സോന സക്കരിയ, ഷാനി സക്കീര്‍, ഷിഫ സാബിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബിന്ദു, യോഗി, ലിമ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. റിഫ ഏരിയ പ്രസിഡന്റ് മൂസ കെ ഹസന്‍, നൗഷാദ്, മുഹമ്മദ് മുഹ്യുദ്ദീന്‍, നദീറ ഷാജി, റഷീദ സുബൈര്‍, സഈദ റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.