മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉച്ച ഭക്ഷണ വിരുന്നൊരുക്കി ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്. അംബാസഡറുടെ വസതിയില്‍ ആയിരുന്നു ഭക്ഷണം ഒരുക്കിയിരുന്നത്.
സര്‍ക്കാര്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ബഹ്റൈന്‍ കേരളീയ സമാജം (ബികെഎസ്) പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ബികെഎസ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജുസര്‍ രൂപവാല എന്നിവര്‍ പങ്കെടുത്തു.