ബഹ്‌റൈനില്‍ മൊത്തം പ്രവാസികള്‍ 470,265; എസ്‌ഐഒ രജിസ്‌ട്രേഷന്‍ പരിശോധിക്കാന്‍ നിര്‍ദേശം

employee

മനാമ: സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനില്‍ (എസ്‌ഐഒ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാക്കാന്‍ പ്രവാസികളോട് നിര്‍ദേശിച്ച് എസ്‌ഐഒ പ്രതിനിധി. പ്രവാസികള്‍ക്ക് അവരുടെ സേവനാനന്തര നഷ്ടപരിഹാരം (ഗ്രാറ്റുവിറ്റി) ലഭിക്കുന്നതിന്, അവരുടെ തൊഴിലുടമകളുമായി പരിശോധിച്ച് എസ്‌ഐഒ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറക്കാനാണ് നിര്‍ദേശം.

‘സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ബഹ്റൈനികളല്ലാത്തവര്‍ക്കുള്ള സേവന ആനുകൂല്യ സംവിധാനം’ എന്ന തലക്കെട്ടില്‍ ഇന്നലെ നടന്ന ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പിലാണ് ഈ നിര്‍ദേശം. പ്രവാസി തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടി ആയിരുന്നു ഇത്.

ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ എസ്‌ഐഒ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, രാജ്യത്ത് സ്വകാര്യ, പൊതു മേഖലകളില്‍ ജോലി ചെയ്യുന്ന മൊത്തം പ്രവാസികളുടെ എണ്ണം 470,265 ആണ്. ബഹ്റൈനികളുടെ എണ്ണം 156,405 ആണ്.

‘ഇന്‍ഷുറന്‍സ് എക്സ്റ്റന്‍ഷന്‍ പ്രൊട്ടക്ഷന്‍ നിയമത്തിന് വിധേയരായ ജിസിസി പൗരന്മാര്‍ ഒഴികെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബഹ്റൈനികളല്ലാത്തവരും എന്‍ഡ് ഓഫ് സര്‍വീസ് ബെനഫിറ്റ് സിസ്റ്റത്തിന്റെ പരിധിയില്‍ വരും,’ ശില്‍പശാലയില്‍ എസ്‌ഐഒ പ്രതിനിധി പറഞ്ഞു.

”തൊഴിലുടമകള്‍ പ്രതിമാസ സംഭാവനകള്‍ മുഴുവനായും അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. അടിസ്ഥാന ശമ്പളം, സാമൂഹിക അലവന്‍സ്, ഹൗസിംഗ് അലവന്‍സ്, ഗതാഗതം, ബോണസ് അല്ലെങ്കില്‍ കമ്മീഷനുകള്‍ എന്നിങ്ങനെ വ്യത്യസ്ത വേതന ഘടകങ്ങള്‍ക്ക് അനുസൃതമായി വേതനം പുതുക്കാനും അവര്‍ ബാധ്യസ്ഥരാണ്.’, എസ്‌ഐഒ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!