മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

New Project - 2025-10-18T194936.263

 

മനാമ: ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈനില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. മനാമയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളവും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലും വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകള്‍ വികസിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു.

ചര്‍ച്ചയില്‍ ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കേരളീയര്‍ ബഹ്റൈന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും നല്‍കിയ സംഭാവനകളെ ബഹ്റൈന്‍ ഉപപ്രധാനമന്ത്രി പ്രശംസിച്ചു. വാണിജ്യം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. ബഹ്റൈന്‍ നേതൃത്വത്തിന്റെ ഊഷ്മളമായ സ്വീകരണത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

ആഗോള പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്നതും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതുമായ അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള കേരളത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. കേരളത്തിന്റെ സമീപകാല വികസന സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, ടൂറിസം എന്നിവയിലെ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ബഹ്റൈനിലെ നിക്ഷേപകരെ മുഖ്യമന്ത്രി ക്ഷണിക്കുകയും ചെയ്തു.

ബഹ്റൈന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ ആദില്‍ ഫഖ്റോ, ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!