മനാമ: ബെനിഫിറ്റ് പേ ആപ്പ് ഉപയോഗിച്ച് ബഹ്റൈനി തൊഴിലുടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 778 ദിനാര്‍ മോഷ്ടിച്ച ഗാര്‍ഹിക തൊഴിലാളിക്ക് ഒരു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ നാടുകടത്താനും ഒന്നാം ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.
39 വയസ്സുള്ള ആഫ്രിക്കന്‍ സ്വദേശിയാണ് പ്രതി. തൊഴിലുടമ ആശുപത്രിയില്‍ അഡ്മിറ്റായ കാലയളവിലാണ് തൊഴിലുടമയുടെ പിന്‍കോഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചത്. തൊഴിലുടമയുടെ ഇലക്ട്രോണിക് ഒപ്പും ബാങ്കുമായി ബന്ധിപ്പിച്ച പിന്‍ നമ്പറും ഉപയോഗിച്ച് ആപ്പ് ആക്സസ് ചെയ്ത് പണം പിന്‍വലിച്ചതായി യുവതി സമ്മതിച്ചു.
ബെനിഫിറ്റ് പേ ആപ്പ് പരിശോധിക്കുന്നതിനിടെയാണ് തൊഴിലുടമക്ക് പണം നഷ്ടമായത് ശ്രദ്ധയില്‍പ്പെട്ടത്. നാല് തവണയാണ് യുവതി പണം പിന്‍വലിച്ചത്. മറ്റൊരു ആഫ്രിക്കന്‍ യുവതിക്കാണ് പണം നല്‍കിയതെന്ന് അന്വേഷത്തില്‍ കണ്ടെത്തി. അവസാനമായി പിന്‍വലിച്ച തുക യുവതി മടക്കി നല്‍കിയിട്ടുണ്ട്.