മനാമ: ബഹ്റൈന്‍ തൃശ്ശൂര്‍ കുടുംബം സല്‍മാനിയ കെ-സിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് ഓണം ആഘോഷിച്ചു. ‘ഓണാഘോഷം പൊന്നോണം 2025’ എന്ന പേരില്‍ ഒക്ടോബര്‍ 17നായിരുന്നു ആഘോഷ പരിപാടികള്‍.
ബഹ്റൈന്‍ കേരളീയ സമാജം സെക്രട്ടറി വര്‍ഗ്ഗീസ് കാരയ്ക്കല്‍, ജനത ഗ്യാരേജ് മാനേജിങ് ഡയറക്ടര്‍ ബിജു, മോക്ഷ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ അജേഷ് കണ്ണന്‍, ഇരിഞ്ഞാലക്കുട സംഗമം സെക്രട്ടറി വിജയന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യഥിതികളായി പങ്കെടുത്തു. അര്‍ജുന്‍ ഇത്തിക്കാട്ട് നന്ദി പ്രകാശിപ്പിച്ചു.
കലാകായിക വിനോദങ്ങള്‍, സംഗീതം, നൃത്തം, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയ പരിപാടികള്‍ കൊണ്ട് വേദി മനോഹരമാക്കി. സന്തോഷ് കൈലാസി നേതൃത്വത്തിലുള്ള ബഹ്റൈന്‍ സോപാനം വാദ്യകലാകേന്ദ്രത്തിന്റെ 60ല്‍ പരം കലാകാരന്മാരുടെ ചെണ്ടമേളവും അരങ്ങേറി. സിനിമ പിന്നണി ഗായിക ഡോ. സൗമ്യ സനാദനന്‍, തരംഗ് മ്യൂസിക് ബാന്‍ഡിന്റെ പ്രകടനം എന്നിവയും ഉണ്ടായിരുന്നു.
‘പോന്നോണം 2025’ കണ്‍വീനവര്‍ സാജു ജോസ് മുല്ലപ്പിള്ളി, ജോയിന്റ് കണ്‍വീനര്‍ അര്‍ജുന്‍ ഇത്തിക്കാട്ട്, പ്രസിഡന്റ് ജോഫി നീലങ്കാവില്‍, സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറര്‍ നീരജ് ഇളയിടത്ത്, ജോയിന്റ് സെക്രട്ടറി ജതീഷ് നന്തിലത്ത്, വൈസ് പ്രസിഡന്റ് അനീഷ് പത്മനാഭന്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി നിജേഷ് മാള, മെമ്പര്‍ഷിപ് സെക്രട്ടറി അജിത് മണ്ണത്ത്, സോഷ്യല്‍ മീഡിയ വിഭാഗം അഷ്റഫ് ഹൈദ്രു, ഫൗണ്ടര്‍ അംഗം വിനോദ് ഇരിക്കാലി, ലേഡീസ് വിംഗ് പ്രസിഡന്റ് ഷോജി ജിജോ, സെക്രട്ടറി ജോയ്‌സി സണ്ണി, ട്രഷറര്‍ പ്രസീത ജതീഷ് എന്നിവര്‍ക്കൊപ്പം പ്രജുല അജിത്, നിജ ശ്രീജിന്‍, അശ്വതി അനൂപ്, അഞ്ചു അനീഷ്, ഋതുഷ നീരജ് തുടങ്ങി ബിടികെ ലേഡീസ് വിംഗ് അംഗങ്ങളും സുരേഷ് ബാബു, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.