വാഹനമിടിച്ച് ശുചീകരണ തൊഴിലാളിയുടെ മരണം; യുവതിക്ക് ആറുമാസം തടവ്

driving

മനാമ: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച് ശുചീകരണ തൊഴിലാളിയുടെ മരണത്തിന് കാരണക്കാരിയായ യുവതിക്ക് ഹൈ ക്രിമിനല്‍ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിനായി 100 ദിനാര്‍ ജാമ്യത്തുക കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.

കാര്‍ ഓടിച്ചെത്തിയ യുവതി തെരുവില്‍ മാലിന്യം നീക്കം ചെയ്യുന്ന കാര്‍ട്ട് തള്ളിക്കൊണ്ടുപോവുകയായിരുന്ന ശുചീകരണ തൊഴിലാളിയെ ഇടിക്കുകയായിരുന്നു. യുവതിയുടെ ശ്രദ്ധക്കുറവും ഫോണ്‍ ഉപയോഗവുമാണ് അപകടത്തിന് കാരണമായതംന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഇടിയുടെ ആഘാതത്തില്‍ നടപ്പാതയിലേക്ക് തെറിച്ചുവീണ ശുചീകരണ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!