മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ‘ഓണച്ചാര്‍ത്ത് 2025’ ബഹ്‌റൈന്‍ ബീച്ച് ബേ റിസോര്‍ട്ടില്‍ വെച്ച് ഒക്ടോബര്‍ 17 ന് നടന്നു. ജനറല്‍ സെക്രട്ടറി ഷമീല കണ്ടകത്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍, രക്ഷാധികാരികളായ രാജേഷ് നമ്പ്യാര്‍, പാര്‍വതി ദേവദാസ്, എവി ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ലേഡീസ് & കിഡ്സ് വിങ്ങിന്റെ മനോഹരമായ നൃത്താവതരണങ്ങള്‍, ഇടപ്പാളം ഗായകസംഘം അവതരിപ്പിച്ച ഫ്യൂഷന്‍ ഗാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കലാപരിപാടികള്‍ ആഘോഷത്തിന് മികവേകി. രുചികരമായ ഓണസദ്യക്ക് ശേഷം നടന്ന വടംവലി, ഉറിയടി, കസേരക്കളി തുടങ്ങിയ കായിക വിനോദങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശകരമായി.
പരിപാടിക്ക് പ്രോഗ്രാം കോഡിനേറ്റര്‍ രതീഷ്, കണ്‍വീനര്‍ ഷിജി ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. ‘ഇടപ്പാളയം കൂട്ടായ്മയുടെ ഓരോ അംഗത്തിന്റെയും സ്‌നേഹപൂര്‍ണ്ണമായ സാന്നിധ്യവും, ഒരുമയോടെയുള്ള സമര്‍പ്പണവുമാണ് ഈ ഓണാഘോഷത്തെ ഇത്രയധികം തിളക്കമുള്ള വിജയമാക്കിയത്’ എന്ന് പ്രസിഡന്റ് വിനീഷ് കേശവന്‍ അഭിപ്രായപ്പെട്ടു.