മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഉമ്മുല്‍ ഹസം റീജിയന്‍ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ സുന്നി സെന്റര്‍ ഉദ്ഘാടനം പ്രമുഖ അറബി പണ്ഡിതന്‍ ശൈഖ് ഹസ്സാന്‍ മുഹമ്മദ് ഹുസ്സൈന്‍ മദനി നിര്‍വ്വഹിച്ചു. ഉമ്മുല്‍ ഹസം മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്രസ്സ, ഹാദിയ വിമന്‍സ് അക്കാദമി, സ്റ്റുഡന്‍സ് കോര്‍ണര്‍ എന്നിവ വിപുലീകരിച്ച സുന്നി സെന്ററില്‍ പ്രവര്‍ത്തിക്കും.
കൂടാതെ വാരാന്ത്യ ആത്മീയ മജ്‌ലിസുകള്‍, വനിതാ പഠന വേദി, ഖുര്‍ആന്‍, ഹദീസ് പഠന ക്ലാസുകള്‍ എന്നിവയും നടക്കും. ഐസിഎഫ് ഉമ്മുല്‍ ഹസം റീജിയന്‍ പ്രസിഡന്റ് അബ്ദുറസ്സാഖ് ഹാജി ഇടിയങ്ങരയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി മുഖ്യപ്രഭാഷണം നടത്തി. നസീഫ് അല്‍ ഹസനി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ശമീര്‍ പന്നൂര്‍, അബ്ദുല്‍ സലാം മുസ്ല്യാര്‍, മുസ്തഫ ഹാജി കണ്ണപുരം എന്നിവര്‍ സംസാരിച്ചു.
അബ്ദുസ്സമദ് കാക്കടവ്, ഷംസുദ്ധീന്‍ പൂക്കയില്‍, സിയാദ് വളപട്ടണം, സിഎച്ച് അഷ്‌റഫ്, നൗഷാദ് മുട്ടുന്തല, നൗഫല്‍ മയ്യേരി, ഫൈസല്‍ ചെറുവണ്ണൂര്‍, എന്നിവര്‍ സംബന്ധിച്ചു. റീജിയന്‍ ജനറല്‍ സിക്രട്ടറി അസ് കര്‍ താനൂര്‍ സ്വാഗതവും സിറാജ് തല്‍ഹ നന്ദിയും പറഞ്ഞു.