മനാമ: ടൂറിസം വരുമാനത്തില്‍ ബഹ്റൈന് 12% വളര്‍ച്ച. 2024-ല്‍ ബഹ്റൈനിന്റെ ടൂറിസം വരുമാനം 3.7 ബില്യണ്‍ ഡോളറിലെത്തിയതായി യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട ഡാറ്റയില്‍ പറയുന്നു. ഒരു പ്രാദേശിക ലക്ഷ്യസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥിരതയാര്‍ന്ന നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്.
ടൂറിസം മന്ത്രാലയവും ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റിയും (ബിടിഇഎ) സ്വകാര്യ പങ്കാളികളുമായി ചേര്‍ന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ വര്‍ഷം മുഴുവനും രാജ്യത്ത് നടക്കുന്ന പരിപാടികളുടെ പട്ടിക വിപുലീകരിക്കുകയും ചെയ്തിരുന്നു.
ബഹ്റൈനിലെക്കുള്ള കുടുംബ, സാംസ്‌കാരിക, കായിക യാത്രകളും വിനോദ, ഉത്സവ യാത്രകളും ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് സഹായകമായി. ചരിത്രം, സംസ്‌കാരം തുടങ്ങിയവയെ അടിസ്ഥാനമാക്കി രാജ്യത്തെ മേഖലയിലെ പ്രധാനപ്പെട്ട കുടുംബ, വിനോദ കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തങ്ങള്‍ നിലവില്‍ പുരോഗമിക്കുന്നുണ്ട്.