മനാമ: ബഹ്റൈനിലെ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബിഎംസിയുടെ സഹകരണത്തോടെ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിക്കുമെന്ന് ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമന്‍, ജനറല്‍ കണ്‍വീനര്‍ എബി തോമസ് എന്നിവര്‍ അറിയിച്ചു. ഒക്ടോബര്‍ 24 ന് വൈകീട്ട് 7 മണി മുതല്‍ സെഗയ്യ ബിഎംസി ഹാളിലാണ് പരിപാടി നടക്കുക.
പ്രമുഖ ഗാന്ധിയനും ചിന്തകനും പ്രഭാഷകനുമായ എംഎന്‍ കാരശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും. ‘മാനവികത വര്‍ത്തമാനകാലത്തില്‍’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.
ഗാന്ധിയന്‍ ചിന്തകള്‍ക്കും ആദര്‍ശങ്ങള്‍ക്കും ഏറെ പ്രസക്തിയുള്ള സമകാലീന കാലഘട്ടത്തില്‍ പ്രവാസലോകത്ത് നടക്കുന്ന ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പ്രവാസികളും സഹകരിക്കണമെന്നും പരിപാടിയില്‍ സാന്നിധ്യം ഉണ്ടാകണെമന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.