മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുള്ള മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി എക്‌സാം ബഹ്‌റൈനിലെ എട്ട് കേന്ദ്രങ്ങളിലായി നടന്നു. ബഹ്റൈന്‍ ഐസിഎഫിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്‌റസകളില്‍ നിന്നും നേരെത്തെ രജിസ്റ്റര്‍ ചെയ്ത 226 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
ഐസിഎഫ് മോറല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും, സുന്നി റൈഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീനിന്റെയും നേതൃത്വത്തില്‍ മനാമ, മുഹറഖ്, റഫ, ഗുദൈബിയ, ഉമ്മല്‍ഹസം, ഹമദ് ടൗണ്‍, ഇസടൗണ്‍, സല്‍മാബാദ് എന്നീ എട്ടു കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷകള്‍ക്ക് അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, സൈനുദ്ധീന്‍ സഖാഫി, നസീഫ് അല്‍ഹാസനി, മജീദ് സഅദി, ശിഹാബ് സിദ്ധീ ഖി, റഫീഖ് ലത്തീഫി, ഹുസൈന്‍ സഖാഫി, ഉസ്മാന്‍ സഖാഫി, മന്‍സൂര്‍ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കുള്ള ഫൈനല്‍ പരീക്ഷ നവംബര്‍ 29 ന് നിശ്ചിത കേന്ദ്രങ്ങളില്‍ നടക്കും.