മനാമ: വൈദ്യുതി, ജല സേവനങ്ങള്‍ ഇനിമുതല്‍ മൈഗവ് ആപ്പില്‍. ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഇഡബ്ല്യൂഎ) യുമായി സഹകരിച്ച്, ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐജിഎ) എല്ലാ വൈദ്യുതി, ജല സേവനങ്ങളും ഏകീകൃത മൈഗവ് ആപ്പിലേക്ക് വിജയകരമായി സംയോജിപ്പിച്ചതായി അറിയിച്ചു.
ഇതോടെ വൈദ്യുതി, ജല സേവന ആപ്പ് ഒക്ടോബര്‍ 23 വ്യാഴാഴ്ച മുതല്‍ ഔദ്യോഗികമായി നിര്‍ത്തലാക്കും. ബില്‍, കണക്ഷന്‍ ഫീസ് പേയ്മെന്റുകള്‍. ഇഡബ്ല്യൂഎ സര്‍വീസ് സെന്ററുകളുടെ ലൊക്കേഷനുകള്‍ തുടങ്ങിയ മൈഗവ് ആപ്പിലൂടെ അറിയാന്‍ സാധിക്കും.
മൈഗവ് ആപ്പ് ഇതിനോടകം തന്നെ വളരെ ജനപ്രിയമാണ്. ഇതുവരെ 550,000 ത്തിലധികം ഡൗണ്‍ലോഡുകള്‍ നടന്നിട്ടുണ്ട്. നിലവില്‍ 89 സേവനങ്ങള്‍ ആപ്പ് വാഗ്ദാനം ചെയ്യുന്നു.
എല്ലാ പൗരന്മാരും താമസക്കാരും മൈഗവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഐജിഎയും ഇഡബ്ല്യൂഎയും അഭ്യര്‍ത്ഥിച്ചു. bahrain.bh/apps-se eGovernment Apps സ്റ്റോറില്‍ ലഭ്യമാണ്. നാഷണല്‍ പോര്‍ട്ടല്‍, bahrain.bh, www.ewa.bh എന്നിവ വഴിയും സേവനങ്ങള്‍ ലഭ്യമാകും. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും വിവരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് 17515555 എന്ന നമ്പറില്‍ ഇഡബ്ല്യൂഎ ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെടാം.