മനാമ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷനും പ്രമുഖ പ്രഭാഷകനുമായ വടശ്ശേരി ഹസ്സന്‍ മുസ്ല്യാര്‍ക്ക് ഒക്ടോബര്‍ 24 വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് മനാമ സുന്നി സെന്ററില്‍ സ്വീകരണം നല്‍കും.
അരീക്കോട് മജ്മഅ് ബഹ്‌റൈന്‍ കമ്മിറ്റി ഒരുക്കുന്ന സ്വീകരണ സംഗമത്തില്‍ ഐസിഎഫ്, ആര്‍എസ്സി, കെസിഎഫ് നേതാക്കളും പണ്ഡിതരും സംബന്ധിക്കും. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച് അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മജ്മഅ് സ്ഥാപന സമുച്ചയങ്ങളുടെ സാരഥി കൂടിയായ ഹസ്സന്‍ മുസ്ല്യാര്‍ നവംബര്‍ രണ്ട് വരെ ബഹ്‌റൈനില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മജ്മഅ് ബഹ്‌റൈന്‍ കമ്മിറ്റി ഭാരവാഹികളും ഐസിഎഫ് നേതാക്കളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ശിഹാബുദ്ധീന്‍ സിദ്ദീഖി, അബ്ദുറഹ്‌മാന്‍ ചെക്യാട്, ബഷീര്‍ ഹാജി ചേലേമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി.