മനാമ: 19 വയസ്സുള്ള ഒരാളെ കുത്തിയ കേസില്‍ 25 കാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാല്‍ക്കിയ ബീച്ചിലാണ് സംഭവം. രണ്ട് പേര്‍ക്കും ഇടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുത്തിയതാണ് എന്നാണ് പ്രാഥമിക നിഗമനം.
ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.









