മനാമ: എസ്‌കെഎസ്എസ്എഫ് ബഹ്‌റൈന്‍ മദീനാ പാഷനില്‍ പങ്കെടുക്കാനായി നാട്ടില്‍ നിന്ന് എത്തിയ എസ്‌കെഎസ്എസ്എഫ് ഇസ്തിഖാമ സ്റ്റേറ്റ് കണ്‍വീനര്‍ ജസീല്‍ കമാലി അരക്കുപറമ്പിന് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
വികെ കുഞ്ഞഹമ്മദാജി, എസ്എം അബ്ദുല്‍ വാഹിദ്, അശ്‌റഫ് അന്‍വരി ചേലക്കര, ഹാഫിള് ശറഫുദ്ദീന്‍, ഇസ്മായീല്‍ പയ്യന്നൂര്‍, സജീര്‍ പന്തക്കല്‍, ബഷീര്‍ ദാരിമി എരുമാട്, ശഫീഖ് നുജൂമി പെരുമ്പിലാവ്, റബീഅ് ഫൈസി അമ്പലക്കടവ്, ഉസ്മാന്‍ മൗലവി, അസ്ലം ജിദാലി, സുബൈര്‍ ഫ്രീഡം, സുലൈമാന്‍ പറവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മനാമ ഗോള്‍ഡ് സിറ്റിയില്‍ സമസ്ത ആസ്ഥാനത്ത് 24 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതല്‍ മദ്ഹ് പ്രഭാഷണം, മദ്ഹ് ആലാപനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ക്യാമ്പും രാത്രി 8.30 ന് ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള
പൊതുസമ്മേളനവും നടക്കും.