മനാമ: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിന്‍ഗാമിയും, ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടാം സ്ഥാനീയനുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പ്രഥമ സന്ദര്‍ശനത്തിനായി ബഹ്റൈനില്‍ എത്തി.
ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ബാവയെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ തേവദോസിയോസ് തിരുമേനിയും, ഇടവക വികാരി വന്ദ്യ സ്ലീബാ പോള്‍ കോറെപ്പിസ്‌ക്കോപ്പ വട്ടവേലിയും, വിവിധ സഭകളിലെ വൈദീക ശ്രേഷ്ഠരും, പള്ളി ഭാരവാഹികളും, ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
ബഹ്റൈനിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോട് കൂടി മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃദീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപന ശുശ്രൂഷയും നടത്തും. ഒക്ടോബര്‍ 24 ആം തീയതി വെള്ളിയാഴ്ച്ച രാവിലെ 6.45 ന് പ്രഭാത നമസ്‌ക്കാരവും, തുടര്‍ന്ന് 8 മണിക്ക് ശ്രേഷ്ഠ ബാവാ വി. കുര്‍ബാന അര്‍പ്പിക്കും.