മനാമ: സല്‍മാബാദില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍. 49 കാരനായ പ്രതി വീട്ടില്‍ വെച്ച് രോഗികള്‍ക്ക് അനധികൃതമായി ചികിത്സ നല്‍കിയതായും പരിശോധനയില്‍ അംഗീകാരമില്ലാത്ത മരുന്നുകള്‍ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പ്രതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.