മനാമ: മെഗാ മാര്‍ട്ട് അവതരിപ്പിക്കുന്ന ബഹ്റൈന്‍ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിന്ന ഓണാഘോഷ പരിപാടിയായ ബിഎംസി ശ്രാവണ മഹോത്സവം 2025 ന്റെ ഭാഗമായി വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള 1200 ലധികം തൊഴിലാളികള്‍ക്ക് ഓണസദ്യയൊരുക്കി. ഒക്ടോബര്‍ 17ന് ബിഎംസിയില്‍ നടന്ന പരിപാടിയില്‍ ബഹ്‌റൈന്‍ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയര്‍മാനും പാര്‍ലമെന്റ് അംഗവുമായ ഡോ. ഹസന്‍ ഈദ് ബുഖമ്മാസ് മുഖ്യാതിഥിയായി പങ്കെടുത്തു.
ബഹ്റൈന്‍ ഫിലാന്തലിക് സൊസൈറ്റിയുടെ പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ മുഹമ്മദ് ഹുസൈന്‍ ജനാഹി, അല്‍ ഖാദിസിയ യൂത്ത് എംപവര്‍ മെന്റ് സെന്റര്‍ പ്രസിഡന്റ് യൂസഫ് ജറാ അല്‍ ദോസരി, ശ്രീലങ്കന്‍ അംബാസഡര്‍ ഷാനിക ദിസനായകേ, നേപ്പാള്‍ അംബാസഡര്‍ തീര്‍ത്ഥ രാജ് വാഗ്ലെ, ബംഗ്ലാദേശ് അംബാസഡര്‍ എംഡി റൈസ് ഹസന്‍ സരോവര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ബിഎംസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് അധ്യക്ഷനായിരുന്നു. ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ തിരുനിലത്ത് സ്വാഗതം ആശംസിച്ചു. അതിഥികളെ ഫ്രാന്‍സിസ് കൈതാരത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹിക പ്രവര്‍ത്തകരായ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ മേനോന്‍, മോനി ഒടികണ്ടത്തില്‍, ബഷീര്‍ അമ്പലായി, ജേക്കബ് തെക്കുംതോട്, മനോജ് വടകര തുടങ്ങിയവരും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
നിഷ ഫ്രാന്‍സിസ്, ശ്രാവണ മഹോത്സവം 2025 വൈസ് ചെയര്‍മാന്‍ ഷറഫ് അലി കുഞ്ഞ്, ചീഫ് കോഡിനേറ്റര്‍ മണിക്കുട്ടന്‍, സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇവി രാജീവന്‍, വിവിധ കണ്‍വീനര്‍മാര്‍, സംഘാടക സമിതി അംഗങ്ങള്‍, ബിഎംസി കുടുംബാംഗങ്ങള്‍ എന്നിവര്‍ എല്ലാവിധ പിന്തുണയും നല്‍കി. പാപ്പിലോണ്‍ റെസ്റ്റോറന്റ് ആണ് സദ്യ ഒരുക്കിയത്.
എംഎഫ്ബി ഫുഡ്‌സ് സ്വാദിഷ്ടമായ നിരവധി മധുര പലഹാരങ്ങളും ഒരുക്കിയിരുന്നു. ടഗ് ഓഫ് വാര്‍, കെഎന്‍ബിഎ, എല്‍ഒസി, സിസ്റ്റേഴ്സ് നെറ്റ്വര്‍ക്ക്, പത്തേമാരി, സൗഹൃദ കൂട്ടായ്മ, മലയാളി ലേഡീസ് ഗ്രൂപ്പ്, കാരുണ്യ തീരം എന്നീ സംഘടനകളിലെ വൊളന്റിയര്‍മാരാണ് ഓണസദ്യ വിളമ്പാന്‍ പ്രവര്‍ത്തിച്ചത്.
പരിപാടിയുടെ ഭാഗമായി അല്‍ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഒരുക്കിയിരുന്നു. കൂടാതെ വിവിധ കലാകാരന്മാര്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയ കലാപരിപാടികളും, ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. രാജേഷ് പെരുങ്ങുഴി, ധനുശ്രീ, സുഹാന സനോഫര്‍, ആരാധനാ രാജീവ് തുടങ്ങിയവര്‍ അവതാരകരായ പരിപാടിക്ക് ശ്രാവണ മഹോത്സവം 2025 ജനറല്‍ കണ്‍വീനര്‍ ബിബിന്‍ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.