മനാമ: സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്‌റൈന്‍) വനിതാ വിംഗിന്റെ നേതൃത്വത്തില്‍ സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 7.30 ന് സിത്ര വാക്ക് വേ ഏരിയയിലാണ് സൈക്ലിംഗ് പ്രോഗ്രാം നടക്കുകയെന്ന് ലേഡീസ് വിംഗ് ഭാരവാഹികള്‍ അറിയിച്ചു.
കെപിഎഫ് പ്രസിഡന്റ് സുധീര്‍ തിരുന്നിലത്ത്, ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ്, ട്രഷറര്‍ സുജിത്ത് സോമന്‍ എന്നിവരും എക്‌സിക്യുട്ടീവ് മെമ്പര്‍മാരും പരിപാടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 39046663, 32017026, 39522103 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.