മനാമ: നിയമവിരുദ്ധമായി ചെമ്മീന്‍ പിടിക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ബോട്ട് കോസ്റ്റ്ഗാര്‍ഡ് പട്രോളിംഗ് കപ്പലില്‍ ഇടിച്ച് ഒരാളെ കാണാതായി. ഫാഷ്ത് അല്‍ അദാം പ്രദേശത്താണ് സംഭവം. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. കപ്പലിലുണ്ടായിരുന്ന ഒരു കുട്ടിയെ വിട്ടയച്ചു.
കടലില്‍ വീണ ആള്‍ക്കായി പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രായവും ദേശീയതയും വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രതികള്‍ നാവിഗേഷന്‍ ലൈറ്റുകള്‍ ഇല്ലാതെ ബോട്ട് പ്രവര്‍ത്തിപ്പിക്കുകയും നിരോധിത ബോട്ടം ട്രോളിംഗ് വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബോട്ട് കസ്റ്റഡിയില്‍ എടുത്ത് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഒരാളെ കാണാതായ കാര്യം പ്രതികള്‍ അറിയിച്ചത്. അതിനുശേഷമാണ് കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍നടത്തുന്നത്. അതേസമയം, കാണാതായ വ്യക്തിക്കായുള്ള തിരച്ചില്‍ തുടരാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.









