മനാമ: വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹിദ്ദ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഒസാമ ബഹാര്‍. ഓണ്‍ലൈനില്‍ ഷോപ്പിംഗ് ചെയുന്നവര്‍ അവരുടെ ബാങ്ക് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുന്നതിന് മുമ്പ് വെബ്സൈറ്റുകളുടെ ആധികാരികത രണ്ടുതവണ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ കൂടുതലായും ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിന്‍ ഗൂഗിള്‍ ആണ്. സെര്‍ച്ച് ചെയ്യുന്ന പേജുകളില്‍ അനുബന്ധ വെബ്സൈറ്റുകളും പരസ്യങ്ങളും കാണാം. തട്ടിപ്പുകാര്‍ ഈ പരസ്യ ഇടങ്ങള്‍ പണം നല്‍കി വാങ്ങി വെബ്സൈറ്റില്‍ സ്ഥാപിച്ചതാവാം. ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ഇവ പരിശോധിക്കുക.’, ഡോ. ഒസാമ ബഹാര്‍ പറഞ്ഞു.









