മനാമ: ആന്ദലുസ് വോളി സ്‌പൈകേസ് ബഹ്റൈന്‍ സംഘടിപ്പിച്ച ദ്വിദിന ഇന്റേണല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ടീം സ്‌ക്വയര്‍ ഗാരേജ് ജേതാക്കളായി. ഗുദൈബിയ ആന്ദലുസ് ഗാര്‍ഡനില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റില്‍ ടീം സ്‌ക്വയര്‍ ഗാരേജ് ബെസ്റ്റ് ഓഫ് 3 മത്സരത്തില്‍ ഒന്നിന് എതിരെ രണ്ട് സെറ്റുകള്‍ക്ക് ടീം ജോര്‍ജിയബേ പരാജയപ്പെടുത്തിയാണ് വിന്നേഴ്സ് ട്രോഫി സ്വന്തമാക്കിയത്.
ക്ലബിലെ 5 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ടീം ജോര്‍ജിയ ബേ കമ്മ്യൂണിക്കേഷസും ടീം ആപ്പിള്‍ ഹോളി ഡേസ്, ടീം ചായക്കട, ടീം മോക്ഷ യഥാക്രമം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചടങ്ങില്‍ ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ ബീച്ച് വോളി റഫറി ടിപി കാസിം, ശ്രീനി തമിഴ്‌നാട് മുഖ്യ അതിഥികളായിരുന്നു.
നാസര്‍ കൂമുള്ളി, അബ്ദുല്ല കുന്നോത്ത്, ജഫാന്‍ ഹാപ്പി ഹോളിഡേയ്‌സ്, പ്രകാശ് മോക്ഷ, ഷാഫി ജോര്‍ജിയ, മഹേഷ് കക്കോത് എന്നിവര്‍ നേതൃത്വം നല്‍കി. സലാം ചായക്കട, ജിസ് ജോര്‍ജ്, പ്രദീപ് മതിലകം തുടങ്ങിയവര്‍ സംബന്ധിച്ചു.









