മനാമ: കിംഗ് ഫഹദ് കോസ്വേയിലേക്കുള്ള ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ 48കാരന്‍ മരിച്ചു. ജിസിസി പൗരന്‍ ആണ് മരണപ്പെട്ടത്.
ഇദ്ധേഹത്തിന്റെ മോട്ടോര്‍സൈക്കിളില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.









