മനാമ: പോലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കടിച്ച ബഹ്റൈനി കൗമാരക്കാരന് രണ്ട് വര്‍ഷം തടവ് ശിക്ഷ. 3,000 ദിനാര്‍ പിഴയും ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. മയക്കുമരുന്ന് കുറ്റത്തിന് അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് 18കാരന്‍ ആക്രമിച്ചത്.
അറസ്റ്റ് ചെയുമ്പോള്‍ പ്രതിയില്‍ നിന്നും സ്‌പൈക്ക്ഡ് വേപ്പ് പേന, വ്യക്തിഗത ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന സിബിഡി ഓയില്‍, ലിറിക്ക എന്നിവ കണ്ടെടുത്തിരുന്നു. ലിറിക്ക ഉപയോഗിച്ചിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.









