മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്‌റൈന്‍) വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരുന്ന സ്തനാര്‍ബുദ ബോധവത്കരണവുമായി ബന്ധപ്പെട്ട് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. സൈക്ലത്തോണ്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗവും വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ഡോ. ഹസ്സന്‍ ഈദ് റാഷിദ് ബുഖമ്മസ് ഫ്‌ളാഗ്ഗ് ഓഫ് ചെയ്തു.
കെപിഎഫ് പ്രസിഡന്റ് സുധീര്‍ തിരുന്നിലത്ത്, ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ്, ട്രഷറര്‍ സുജിത്ത് സോമന്‍, രക്ഷാധികാരികളായ കെടി സലീം, ജമാല്‍ കുറ്റിക്കാട്ടില്‍ എന്നിവര്‍ സന്നിഹിതരായി. കെപിഎഫ് ലേഡീസ് വിങ് കണ്‍വീനര്‍ സജ്‌ന ഷനൂബിന്റെ നേതൃത്വത്തില്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഷെറീന ഖാലിദ്, അഞ്ജലി സുജീഷ് എന്നിവര്‍ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.
എക്‌സിക്യുട്ടീവ് മെമ്പര്‍മാരും ചില്‍ഡ്രന്‍സ് വിങും പങ്കെടുത്തു. ചടങ്ങില്‍ ചില്‍ഡ്രന്‍സ് വിങ് നടത്തിയ ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി. അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ നല്‍കിയ ബ്രസ്റ്റ് അള്‍ട്രാസൗണ്ട് സ്‌കാന്‍, മാമോഗ്രാം, കോമണ്‍ ഹെല്‍ത്ത് ചെക്കപ്പ് എന്നിവയുടെ ഡിസ്‌കൗണ്ട് കൂപ്പണുകളും പ്രോഗ്രാമില്‍ വിതരണം ചെയ്തു.









