മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അദ്‌ലിയയിലെ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് ഈ ക്യാമ്പ് ഒരുക്കുന്നത്. ഒക്ടോബര്‍ 31, വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് നടക്കുക.
മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് സ്ത്രീകളുടെ ആരോഗ്യത്തിനായി സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് അടിസ്ഥാന ടെസ്റ്റുകളും സേവനങ്ങളും സൗജന്യമായി ലഭിക്കും. ടോട്ടല്‍ കൊളസ്‌ട്രോള്‍, ബ്ലഡ് ഷുഗര്‍, രക്തസമ്മര്‍ദ്ദം, ക്രിയാറ്റിന്‍, യൂറിക് ആസിഡ്, എസ്ജിപിടി എന്നിവയുടെ പരിശോധന,
വിദഗ്ധ ഡോക്ടറുടെ സൗജന്യ പരിശോധന എന്നിവയും ഉണ്ടാകും.
പ്രത്യേക നിരക്കില്‍ സ്തന പരിശോധന, 6.5 ദിനാറിന് ക്യാഷ് വൗച്ചര്‍, ഗൈനക്കോളജിസ്റ്റ് കണ്‍സള്‍ട്ടേഷന്‍, സൗജന്യ വൗച്ചറുകള്‍ കൂടാതെ, വിറ്റാമിന്‍ ഡി വിറ്റാമിന്‍ ബി 12 എന്നീ ടെസ്റ്റുകള്‍ 3 ദിനാറിന് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വേണ്ടി ബന്ധപ്പെടേണ്ട നമ്പറുകള്‍: 34230825 (ശ്രീരാജ്), 3218 7940 (ബിജു), 3389 6271 (സനില്‍), 3779 0277 (സൈജു).









