മനാമ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവയിക്കും പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ തേവദോസിയോസ് മെത്രാപോലീത്തായിക്കും ബഹ്‌റൈനിലെ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ സ്വീകരണം നല്‍കി.
കെസിഇസിയുടെ പ്രസിഡന്റ് റവ. അനീഷ് സാമുവേല്‍ ജോണ്‍ന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തിന് ജനറല്‍ സെക്രട്ടറി ജോമോന്‍ മലയില്‍ ജോര്‍ജ് സ്വാഗതം അറിയിച്ചു. വൈസ് പ്രസിഡന്റന്മാരായ റവ. മാത്യൂസ് ഡേവിഡ്, വെരി. റവ. ഫാ. സ്ലീബ പോള്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ബിജു ജോണ്‍, റവ. സാമുവേല്‍ വര്‍ഗ്ഗീസ്, റവ. അനുപ് സാം, റവ. ജേക്കബ് കല്ലുവിളയില്‍, ജെയിംസ് ജോണ്‍ എന്നിവര്‍ ആശംസകളറിയിച്ചു.
എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എബിന്‍ മാത്യു ഉമ്മന്‍, എബ്രഹാം ജോണ്‍, സാബു പൗലോസ്, ഡിജു ജോണ്‍ മാവേലിക്കര എന്നിവരും ബഹ്‌റൈന്‍ സെന്റ് പീറ്റേഴ്‌സ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ ഭാരവാഹികളും പങ്കെടുത്ത യോഗത്തിന് ട്രഷറര്‍ ജെറിന്‍ രാജ് സാം നന്ദി അറിയിച്ചു.









