മനാമ: ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി സീഫിലെ വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയില്‍ സംഘടിപ്പിച്ച സ്തനാര്‍ബുദ ബോധവല്‍ക്കരണ വാക്കത്തോണില്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പങ്കാളികളായി. കാന്‍സര്‍ ബോധല്‍ക്കരണ രംഗത്ത് കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുള്‍റഹ്‌മാന്‍ ഫക്രൂ പരിപാടിയില്‍ പറഞ്ഞു.
കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പിവി ചെറിയാന്‍, ജനറല്‍ സെക്രട്ടറി കെടി സലിം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുല്‍ സഹീര്‍ മറ്റ് സജീവ പ്രവര്‍ത്തകര്‍ എന്നിവര്‍ വാക്കത്തോണില്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ ബാനറില്‍ അണിനിരന്നു.









