മനാമ: പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലേറെ പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ചീഫ് കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍ സ്വാഗതം ആശംസിച്ചു.
സല്‍മാനുല്‍ ഫാരിസ്, രവി മാരാത്ത്, സജിത സതീഷ്, ഉഷ സുരേഷ്, ജഗദീഷ് കുമാര്‍, ദീപക് വിജയന്‍, സതീഷ് ഗോപാലകൃഷ്ണന്‍, സുധീര്‍, കെടി രമേഷ്, ഇവി വിനോദ്, രമ്യ ഗോപകുമാര്‍, ഷീബ ശശി എന്നിവര്‍ ക്യാമ്പ് ഏകോപിപ്പിച്ചു.
ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍, സാമൂഹിക പ്രവര്‍ത്തകരായ കെടി സലിം, റഫീഖ് അബ്ദുള്ള, അന്‍വര്‍ നിലമ്പൂര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. മൂര്‍ത്തി നൂറണി നന്ദി പ്രകാശനം നടത്തി.









