മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാളിന്റെ ഒന്നാം ദിവസം ഒക്ടോബര്‍ 24ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് ദേവാലയത്തില്‍ വെച്ച് സമര്‍പ്പണ ശുശ്രൂഷയോടെ കത്തീഡ്രല്‍ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാദര്‍ തോമസ്കുട്ടി പിഎൻ, ട്രസ്‌റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ, ഹാര്‍വെസ്റ്റ് ഫെസ്റ്റിവൽ ജനറല്‍ കണ്‍വീനര്‍ വിനു പൗലോസ്, ജോയന്റ് ജനറന്‍ കണ്‍വീനര്‍സ് ജേക്കബ് കൊച്ചുമ്മൻ, ബിനോയ് ജോർജ്ജ്, സെക്രട്ടറി ബിനു ജോര്‍ജ്ജ്, കമ്മറ്റി അംഗങ്ങളും സന്നിഹതരായിരുന്നു.
ഒക്ടോബര്‍ 31 വെള്ളിയാഴ്ച്ച ബഹ്‌റൈൻ കേരളീയ സമാജത്തില്‍ വെച്ച് നടക്കുന്ന കുടുംബസംഗമത്തില്‍ ഇടവക അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, ഭക്ഷണ ശാലകള്‍, ഫ്ലാഷ് മോബ്, ഗാനമേള, ഫാഷന്‍ ഷോ, ഗെയിമുകള്‍, ഡാന്‍സ്, സൺഡേ സ്കൂൾ ക്വയറിന്റെ ഗാനങ്ങള്‍, സെൻറ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ നടത്തുന്ന വടം വലി മത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് പൊതുസമ്മേളനത്തിനു ശേഷം കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് ഉണ്ടായിരിക്കുന്നതാണന്നും ഭാരവാഹികള്‍ അറിയിച്ചു.









