മനാമ: ബഹ്‌റൈനില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് തായ് ആയോധന കലയായ മുവായ് തായ് ഫുള്‍ കോണ്‍ടാക്ട് ഫൈറ്റ് ഇനത്തില്‍ മത്സരിച്ച നിഷാദ് അന്‍ജൂമിനെ ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികള്‍ ആദരിച്ചു. നിഷാദ് അന്‍ജൂം മലപ്പുറം സ്വദേശിയാണ്. ബിഎംഡിഎഫ് രക്ഷാധികാരി ബഷീര്‍ അമ്പലായി മൊമെന്റോ നല്‍കി.
ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് റംഷാദ്, ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചോല, വൈസ് പ്രസിഡന്റ് സക്കരിയ, ഓര്‍ഗനൈസിങ് സെക്രട്ടറി മന്‍ഷീര്‍ കൊണ്ടോട്ടി, ജോയിന്റ്‌റ് സെക്രട്ടറി കാസിം പാടത്തകായില്‍, വൈസ് പ്രസിഡന്റ് മുനീര്‍ വളാഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.









