മനാമ: നവംബര്‍ 28 വെള്ളിയാഴ്ച അല്‍ അഹ്‌ലി ക്ലബ്ബിലെ ബാങ്ക്റ്റ് ഹാളില്‍ നിയാര്‍ക് ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ”സ്പര്‍ശം 2025′ ന്റെ പ്രചാരണ യോഗം ബിഎംസി ഹാളില്‍ നടന്നു. സംഘാടക സമിതി മുഖ്യ രക്ഷാധികാരി ഡോ. പിവി ചെറിയാന്‍ യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരിയും ഇവന്റ് കോര്‍ഡിനേറ്ററുമായ ഫ്രാന്‍സിസ് കൈതാരത്ത്, ഫിനാന്‍സ് കണ്‍വീനര്‍ അസീല്‍ അബ്ദുല്‍റഹ്‌മാന്‍, ഇന്‍വിറ്റേഷന്‍ കണ്‍വീനര്‍ നൗഷാദ് ടിപി, സാമൂഹിക സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.
നിയാര്‍ക് ബഹ്റൈന്‍ ചെയര്‍മാന്‍ ഫറൂഖ് കെകെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കുട്ടീസ് സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഹനീഫ് കടലൂര്‍ നന്ദിയും രേഖപ്പെടുത്തി. സംഘാടക സമിതി ചെയര്‍മാന്‍ കെടി സലിം യോഗ നടപടികള്‍ നിയന്ത്രിച്ചു. പ്രശസ്ത മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ അവതരിപ്പിക്കുന്ന ‘ട്രിക്സ് മാനിയ 2.0’ എന്ന പരിപാടിയാണ് ‘സ്പര്‍ശം 2025’ ന്റെ മുഖ്യ ആകര്‍ഷണം.
ഭിന്നശേഷി കുട്ടികള്‍ക്കായി കൊയിലാണ്ടി പന്തലായനിയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാഡമി ആന്‍ഡ് റീസേര്‍ച്ച് സെന്ററി (നിയാര്‍ക്) നെക്കുറിച്ച് വിശദീകരിക്കാന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്റഫ് കെപിയും, നെസ്റ്റ് കൊയിലാണ്ടി ജനറല്‍ സെക്രട്ടറി യൂനുസ് ടികെയും നവംബര്‍ 28 വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ബഹ്റൈനില്‍ എത്തുമെന്ന് സംഘാടകസമിതി അറിയിച്ചു.









