മനാമ: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ യുവജന വാരത്തിനോടനുബന്ധിച്ച് ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 22 ബുധനാഴ്ച വൈകിട്ട് 7:30ന് യുവജന കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷനില്‍ യുവജന സഖ്യം പ്രസിഡന്റ് ദിവ്യശ്രീ. അനീഷ് സാമൂവല്‍ ജോണ്‍ കാശീശാ അധ്യക്ഷ പദവി അലങ്കരിച്ചു.
റവ.ഫാ. ഫ്രാന്‍സിസ് ജോസഫ് പടവുപുരക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍ മുഖ്യ പ്രാസംഗികന്‍ ആയിരുന്നു. യുവജന സഖ്യം സെക്രട്ടറി ലിറ്റിന്‍ എലിസബേത്ത് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എബിന്‍ മാത്യു ഉമ്മന്‍ നന്ദി അറിയിച്ചു. യുവജന ദിനമായി ഒക്ടോബര്‍ 24ന് വൈകിട്ട് 6 മണിക്ക് വന്ദ്യ. ദിവ്യശ്രീ. എം സി ജോഷുവ കശീശയുടെ മുഖ്യ കര്‍മികത്വത്തിലും വന്ദ്യ. ദിവ്യശ്രീ. അനീഷ് സാമൂവല്‍ ജോണ്‍ കശീശയുടെ സഹ കര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന നടന്നു.
തുടര്‍ന്ന് യുവജന സഖ്യ ശാഖ യോഗം വന്ദ്യ. ദിവ്യശ്രീ. എംസി ജോഷുവ കശീശയുടെ അധ്യക്ഷതയില്‍ നടത്തി. ശാഖാ യോഗത്തില്‍ ബഹ്റൈന്‍ സെന്റ് പോള്‍സ് ഇടവകയിലെ അധ്യാപകരെയും നിലവിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരെയും ആദരിച്ചു. യുവജന സഖ്യം വൈസ് പ്രസിഡന്റ് എബിന്‍ മാത്യു ഉമ്മന്‍ സ്വാഗതം ആശംസിച്ചു. തങ്ങളുടെ അധ്യാപന ജീവിത അനുഭവങ്ങള്‍ ജോയിയമ്മ കുരുവിളയും സണ്‍ഡേ സ്‌കൂള്‍ അധ്യാപന അനുഭവം മറിയാമ്മ തോമസും പങ്കുവെച്ചു. യുവജന സഖ്യം സെക്രട്ടറി ലിറ്റിന്‍ എലിസബേത്ത് നന്ദി അറിയിച്ചു.









