മനാമ: എല്ലാ വര്‍ഷവും നല്‍കി വരുന്ന ബഹ്റൈന്‍ പ്രതിഭ അന്തര്‍ദ്ദേശീയ നാടക അവാര്‍ഡിന്റെ പ്രഖ്യാപന തീയതി നീട്ടിയതായി ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ നടത്തേണ്ടിയിരുന്ന അവാര്‍ഡ് പ്രഖ്യാപനം ഡിസംബര്‍ മാസത്തില്‍ നടത്തുമെന്ന് പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴയും പ്രസിഡന്റ് ബിനു മണ്ണിലും പത്രക്കുറിപ്പിലൂടെ അറിയിച്ചു.









