മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ അനുബന്ധ സ്ഥാപങ്ങളില്‍ വിദേശ ജീവനക്കാര്‍ക്ക് വര്‍ക്ക് വിസകള്‍ നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യം. യോഗ്യതയുള്ള ബഹ്റൈന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്ന് എംപി ഡോ. മുനീര്‍ സെറൂര്‍ അവതരിപ്പിച്ച പദ്ധതിയില്‍ പറയുന്നു.
വിദേശ ജീവനക്കാര്‍ ദീര്‍ഘകാലമായി നിരവധി സീനിയര്‍, മിഡ്-ലെവല്‍ റോളുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇത് കഴിവുള്ള പൗരന്മാര്‍ക്ക് അവസര നഷ്ടം ആണെന്നും എംപി ചൂണ്ടിക്കാട്ടി. തൊഴില്‍ വിപണിയില്‍ ഇതിനകം പരിശീലനം ലഭിച്ച സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടെന്നും എപി പറഞ്ഞു.
അച്ചടക്കം, അനുഭവം, വൈദഗ്ദ്ധ്യം എന്നിവ അടിസ്ഥാനപ്പെടുത്തി യോഗ്യതയുള്ള ബഹ്റൈനികളുടെ ഡാറ്റബേസ് ഉണ്ടാക്കാനും എംപി നിര്‍ദേശിച്ചു. വിദേശ ജീവനക്കാര്‍ക്കുള്ള വിസ പുതുക്കലില്‍ കാര്യമായ മാറ്റം കൊണ്ടുവരും. അനുയോജ്യരായ ബഹ്റൈനികള്‍ ഇല്ലെങ്കില്‍ വിസ താല്‍ക്കാലികമായി പുതുക്കി നല്‍കും.
നേതൃത്വപരമായ റോളുകള്‍ക്കായി പൗരന്മാരെ തയ്യാറാക്കുന്നതിന് സര്‍വകലാശാലകളുമായും പരിശീലന കേന്ദ്രങ്ങളുമായും ചേര്‍ന്ന് പ്രത്യേക പരിശീലന പരിപാടികള്‍ നടത്തണമെന്നും പദ്ധതി ആവശ്യപ്പെട്ടു.









