മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്‌റൈന്‍ വുമണ്‍സ് എംപവര്‍മെന്റ് ഡിപ്പാര്‍ട്‌മെന്റിന് കീഴില്‍ ഹാദിയ വിമന്‍സ് അക്കാദമിയുടെ എട്ടാമത് എഡിഷന് നവംബര്‍ ആദ്യവാരം തുടക്കമാവും. പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി മുഖദ്ദിമ എന്ന പേരില്‍ എട്ട് റീജിയന്‍ കേന്ദ്രങ്ങളിലായി ഉദ്ഘാടന സംഗമങ്ങള്‍ നടക്കും.
നിലവിലെ പഠിതാക്കളും പുതുതായി അഡ്മിഷനെടുത്തവരും ഒരു വേദിയില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെക്കും. സ്ത്രീകള്‍ നയിക്കുന്ന പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. പഠിതാക്കള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനും മറ്റുമായി വ്യവസ്ഥാപിതമായ റഈസ, അമീറ, ഉമൈറ തുടങ്ങിയ നേതൃത്വവും സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ബഹ്‌റൈനിലെ മുഹറഖ്, മനാമ, ഗുദൈബിയ, സല്‍മാബാദ്, ഉമ്മുല്‍ ഹസം, റിഫ, ഈസാടൗണ്‍, ഹമദ് ടൗണ്‍ എന്നീ 8 കേന്ദ്രങ്ങളിലായാണ് ക്ലാസ് റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഖുര്‍ആന്‍ പഠനം, സംസ്‌കാരം, ആരോഗ്യം, കൃഷി, സോഫ്റ്റ് സ്‌കില്‍സ്, വ്യക്തിത്വ വികസനം എന്നിവ അടങ്ങിയ പരിഷ്‌കരിച്ച കരിക്കുലം പ്രകാരമാണ് പുതിയ എഡിഷന്‍ ക്രമീകരിച്ചിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് 3373 3691, 3885 9029 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.









