മനാമ: ടുബ്ലിയിലെ ഒരു കെട്ടിടത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒന്നിലധികം വാഹനങ്ങള്‍ക്ക് തീപിടിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിടം ഒഴിപ്പിച്ചു.
ആര്‍ക്കും അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബന്ധപ്പെട്ട അധികാരികള്‍ സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. തീപിടുത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.









