മനാമ: ഉപഭോക്താക്കളില്‍ നിന്നും പണം തട്ടിയെടുത്ത് ട്രാവല്‍ എജന്‍സിയിലെ പാട്ണര്‍ ബഹ്റൈന്‍ വിട്ടു. ഇയാളെ കണ്ടെത്താന്‍ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
യാത്ര ബുക്ക് ചെയ്തവര്‍ യാത്രാ ദിവസമാണ് തട്ടിപ്പ് നടന്നകാര്യം അറിയുന്നത്. പണം നല്‍കിയവരുടെ പേരില്‍ റിസര്‍വേഷന്‍ ഒന്നും ബുക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇക്കാര്യം അന്വേഷിക്കാന്‍ ട്രാവല്‍ ഏജന്‍സിയില്‍ എത്തിയപ്പോള്‍ ഏജന്‍സി അടച്ചുപൂട്ടിയിരിക്കുകയായിരുന്നുവെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു.
ഉപഭോക്താക്കളുടെ പരാതികളില്‍ പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു. ഇരകളുടെയും ട്രാവല്‍ ഏജന്‍സിയിലെ ഒരു മാനേജരുടെയും സാക്ഷി മൊഴികള്‍ രേഖപ്പെടുത്തി. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും, കമ്പനിയുടെ ഫണ്ട് ഉപയോഗിച്ച് പ്രതി രാജ്യം വിട്ടതായി കണ്ടെത്തി.









