മനാമ: വോയ്‌സ് ഓഫ് ആലപ്പി ബഹ്റൈന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി പ്രകാശനം മനാമയിലെ സിഞ്ച് അഹ്ലി ക്ലബ് ഗ്രൗണ്ടില്‍ നടന്നു. സംഘടന പ്രസിഡന്റ് സിബിന്‍ സലിം ജേഴ്‌സി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ സെക്രട്ടറി ധനേഷ് മുരളി, സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ ഗിരീഷ്, വൈസ് പ്രസിഡന്റ് അനുപ് ശശി കുമാര്‍, ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റും സെന്‍ട്രല്‍ എക്‌സികുട്ടീവ് അംഗവുമായ ഷഫീഖ്, വനിതാ വിംഗ് കോര്‍ഡിനേറ്റര്‍ രശ്മി അനൂപ്, ക്രിക്കറ്റ് ടീമംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രകാശന ചടങ്ങിനോടനുബന്ധിച്ച് സൗഹൃദ മത്സരവും സംഘടിപ്പിച്ചിരുന്നു. ടീമിന്റെ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ജഴ്‌സി പ്രകാശനം നടത്തിയത്. വോയ്‌സ് ഓഫ് ആലപ്പി ബഹ്റൈന്‍ സമൂഹത്തില്‍ കായിക മേഖലയിലൂടെ ഐക്യം, സൗഹൃദം, പരസ്പരബന്ധം എന്നിവ വളര്‍ത്തുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം എന്ന് പ്രസിഡന്റ് സിബിന്‍ സലിം അറിയിച്ചു.









