മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) മുഖപത്രമായ പ്രവാസി വായന പ്രചാരണ ക്യാമ്പയിന്‍- 2025 ന് തുടക്കമായി. ‘അക്ഷരമാണ് പ്രതിരോധം’ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ പ്രഖ്യാപനം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ നിര്‍വ്വഹിച്ചു.
പ്രവാസ ലോകത്ത് പ്രിന്റ് ചെയ്യുന്ന ഏക മലയാളി മാസികയായ പ്രവാസി വായന പന്ത്രണ്ട് വര്‍ഷങ്ങളായി ബഹ്‌റൈനില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു. പ്രവാസ ലോകത്ത് മലയാളികളുടെ വായനാ ക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ റീഡ് & ലീഡ് പരിപാടിക്ക് വലിയ സ്വീകാര്യതയാണ് ഇതിനകം ലഭിച്ചത്.
പ്രിന്റ്ഡ് കോപ്പിയോടൊപ്പം ഡിജിറ്റല്‍ കോപ്പിയും വരിക്കാര്‍ക്ക് ലഭിക്കുമെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. പ്രവാസി വായന കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐസിഎഫ് പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിന്‍ കാലത്ത് നടക്കും.
വിളംബരം, വായനാ ദിനം, ടേബിള്‍ ടോക്ക്, സ്റ്റാറ്റസ് റിവ്യൂ, ജനസമ്പര്‍ക്കം, എന്നിവയ്‌ക്കൊപ്പം പാഠശാലകള്‍ കേന്ദ്രീകരിച്ച് സ്റ്റുഡന്‍സ് കോര്‍ണര്‍, കുടുംബങ്ങളില്‍ മികച്ച വായനാ ശീലം വര്‍ധിപ്പിക്കുന്നതിന് കുടുംബ വായന, പൊതുഇടങ്ങളില്‍ പ്രവാസി വായന പവലിയന്‍ തുടങ്ങീവ വിവിധ ഘടകങ്ങളിലായി നടക്കും
അബ്ദുല്‍ ഹകീം സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സോഷ്യല്‍ സര്‍വീസ് ഡയക്ട്രേറ്റ് യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. കെസി സൈനുദ്ധീന്‍ സഖാഫി, അബ്ദുസ്സമദ് കാക്കടവ്, സിയാദ് വളപട്ടണം, സിഎച്ച് അഷ്‌റഫ്, ഷഫീക്ക് കെപി എന്നിവര്‍ സംബന്ധിച്ചു.









